Choose a track to play
എല്ലാം മറക്കാം നിലാവേ
എല്ലാം മറയ്ക്കാം കിനാവിൽ
പൂവിൻ മിഴിനീർ മുത്തേ നീ
തൂമഞ്ഞിൻ തുള്ളിയോ
തേങ്ങുന്നൊരെന്നാത്മ ദാഹമോ
എല്ലാം മറക്കാം നിലാവേ
എല്ലാം മറയ്ക്കാം കിനാവിൽ
പൂവിൻ മിഴിനീർ മുത്തേ നീ
തൂമഞ്ഞിൻ തുള്ളിയോ
തേങ്ങുന്നൊരെന്നാത്മ ദാഹമോ
എരിയുന്ന ചിതയിൽ നീറും
ശലഭത്തിനുണ്ടോ വസന്തം
ഉരുകുന്ന മഞ്ഞിൻ കടലിൽ എൻ്റെ
കനലുകൾക്കുണ്ടോ തെളിച്ചം
അകലുന്ന തീരം തേടി
അലയും മോഹമേ
ആതിരാതാരമില്ലേ
ആകാശമില്ലേ
എല്ലാം മറക്കാം നിലാവേ
എല്ലാം മറയ്ക്കാം കിനാവിൽ
പൂവിൻ മിഴിനീർ മുത്തേ നീ
തൂമഞ്ഞിൻ തുള്ളിയോ
തേങ്ങുന്നൊരെന്നാത്മ ദാഹമോ
എല്ലാം മറക്കാം നിലാവേ
എല്ലാം മറയ്ക്കാം കിനാവിൽ
പിടയുന്ന മനസ്സുകളേ
മരണത്തിനുണ്ടോ പിണക്കം
ആ,തളരുന്ന നെഞ്ചിൻ ചിറകിൽ
എൻ്റെ കിളിക്കുഞ്ഞിനുണ്ടോ
സ്വരങ്ങൾ
ഇരുളിലും മിന്നാമിന്നി
നിനക്കും സ്വന്തമായ്
ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ
എല്ലാം മറക്കാം നിലാവേ
എല്ലാം മറയ്ക്കാം കിനാവിൽ
പൂവിൻ മിഴിനീർ മുത്തേ നീ
തൂമഞ്ഞിൻ തുള്ളിയോ
തേങ്ങുന്നൊരെന്നാത്മ ദാഹമോ
എല്ലാം മറക്കാം നിലാവേ