Choose a track to play
Single / Track
സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
സ്വര സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
നിന്നലങ്കാരപൂജയ്ക്കു
നട തുറക്കാൻ
കാത്തു നിൽക്കുന്ന തീർത്ഥാടകൻ
ഞാൻ ആരാധകൻ
സരിഗമപധനിസ ഗരിസനിധപധനി
സരിസസ നിസനിനി ധനിധധ പധപപ
മപമമ ഗമഗഗ രിഗരിരി സരിസ
ഗരി മഗ പമ ധപ നിധ സനി രിസ ഗരി
സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ...
മതിലകത്തോ നീ ശ്രീലകത്തോ
കൃഷ്ണശിലയിലോ കാവ്യ ബിംബത്തിലോ
മതിലകത്തോ നീ ശ്രീലകത്തോ
കൃഷ്ണശിലയിലോ കാവ്യ ബിംബത്തിലോ
നിന്നറിവിൻ്റെ ഒരു തുള്ളി മധുരം രുചിച്ചൊരു
മൂകനാമെന്നന്തരംഗത്തിലോ
എവിടേ... നീ എവിടേ...
സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ...
കർമകാണ്ഡങ്ങളും സ്വപ്നങ്ങളും
നിത്യ ചണ്ഡികാഹോമദ്രവ്യമല്ലോ
എൻ കർമകാണ്ഡങ്ങളും സ്വപ്നങ്ങളും
നിത്യ ചണ്ഡികാഹോമദ്രവ്യമല്ലോ
അതിൽ നിന്നൊരു നുള്ളു സമ്പാദകുങ്കുമം
അടിയൻ്റെ നെറ്റിയിൽ തൊടുവിക്കണേ
അമ്മേ... മൂകാംബികേ...
സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
സ്വര സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
നിന്നലങ്കാരപൂജയ്ക്കു
നട തുറക്കാൻ
കാത്തു നിൽക്കുന്ന തീർത്ഥാടകൻ
ഞാൻ ആരാധകൻ
സനിധപമഗരിസ സരിഗമപധ മപധനിസരി
നിസരിഗ
ധനിസരി പധനിസ മപധനി ഗമപധ രിഗമപ സരിസ ഗരിരിസ രിസസനി സനിധപ നിസഗരി
സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
ആ ആ ആ ആ...