Choose a track to play
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണമീട്ടിയുണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണമീട്ടിയുണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
ലെയ് ലെയ് ലെയ് ലെ ലെയ് ലെയ് ലെയ് ലെ
ലെയ് ലെയ് ലെയ് ലെ ലെയ് ലെയ് ലെയ് ഏ ഏ
ആ
ആടിയും പാടിയും
മഴയോടിയെത്തുന്നു
താഴെ
വാകകൾ കൈകളിൽ
മൈലാഞ്ചി ചാർത്തുന്നു ദൂരെ
നീർമുകിലുകൾ മനസ്സിലും മണ്ണിലും
കുളിരു തൂവുന്നുവോ
പാൽവള്ളികളിലൂഞ്ഞാലുകളിലായുന്ന കാറ്റേ
ചിറകുകൊണ്ടു പൊതിയൂ
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരിവീണമീട്ടിയുണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
ആ
വേലയും പൂരവും
കൊടിയേറുമാകാശക്കാവിൽ
മാരിവിൽ പീലികൾ
കുടമാറിയാടുന്നു ചേലിൽ
ഈ കറുകതൻ കതിരിലും കരളിലും
കവിത മിന്നുന്നുവോ
നീരോളമൊരു തീരാത്തവരി ചൊല്ലുന്നു കാതിൽ
മതിവരാത്ത പോലെ
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരിവീണമീട്ടിയുണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
ആ ആ ആ ആ
കിളികൾ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം