Choose a track to play
പ്രപഞ്ചമാകെ രാമനുണ്ട് സർവ്വമായ്
കൊതിച്ച സീത ഏകായ്
ഒരു കരയരികെ നിന്നൊരീ തോണിയിൽ
ഇരുമനമകലെയാകയോ
ഒരു വിരലരികെ നിന്നൊരീ പൂവുകൾ
ഇരുളലയിൽ മറഞ്ഞുവോ
സ്നേഹം തന്ന നാളുകൾ ഓർത്തിന്നെൻ്റെ രാവുകൾ
നീറുന്നുള്ളിലാശകൾ തീരാതേറേ നോവുകൾ
നമുക്ക് നാം എന്നതറിയുന്നു ഞാൻ
പ്രപഞ്ചമാകെ രാമനുണ്ട് സർവ്വമായ്
കൊതിച്ച സീത ഏകായ്
മനസ്സുകൾക്കു ദാഹം ഏറിടുന്നിതാ
ഒരിറ്റു സ്നേഹ നീരിനായ്
മൂകമനസ്സുമായി ഉൾക്കടലിനു മുന്നിൽ
ഓർമ്മകളെണ്ണി നിൽക്കവേ
ഹൃദയം നാം നെയ്ത മോഹങ്ങളാൽ നിറയെ
എഴുതാ താളൊന്നിലെൻ നോവു ഞാൻ എഴുതേ
നമുക്ക് നാം എന്നതറിയുന്നു ഞാൻ