Choose a track to play
അടിച്ചിട്ട് പൊളിച്ചിട്ട് മറിച്ചിട്ട് വരവ്
പണിയത് പഠിച്ചിട്ട് മാസ്സിൽ വരവ്
പാട്ടിൻ്റെ വരികൾ മനസ്സിൽ മുറിവ്
പാടണം പറയണം അത് തന്നെ പതിവ്
ഒറ്റക്ക് വന്നവനാണവനിന്ന്
ഒത്തിരി മോഹം ഖൽബിലതിന്ന്
ഒച്ചത്തിൽ ഉറക്കെ പാടണമൊന്ന്
ഓർത്തത് ഞാനൊന്ന് കരയണമൊന്ന്
അന്നൊരു നാളിൽ വന്നൊരു മോഹം
ഇന്നത് എന്നിൽ മുന്നിൽ വേഗം
പായിണതങ്ങിനെ കണ്ണിൽ കാണും
കണ്ണ് നിറഞ്ഞൊരു നെഞ്ചിലെ താളം
അടിപതറാത്തൊരു എന്നുടെ മനസ്സേ
അടിമുടി ശൗര്യം എന്നുടെ ശിരസേ
അതുമതി ഇനിയൊരു കാലമതത്രേ
അടിതെറ്റി വീഴത്തൊരുവനുമിന്നേ
അടിച്ചിട്ട് പൊളിച്ചിട്ട് ഒന്നൊന്നര വരവ്
അടിച്ചിട്ട് പൊളിച്ചിട്ട് ഒന്നൊന്നര വരവ്
വരവ് വരവ് ഒന്നൊന്നര വരവ്
വരവ് വരവ് ഒന്നൊന്നര വരവ്
വെച്ചടി വെച്ചടി
വെച്ചടി കേറ്റം (വെച്ചടി വെച്ചടി കേറ്റം)
വെച്ചടി വെച്ചടി
വെച്ചടി കേറ്റം (വെച്ചടി വെച്ചടി കേറ്റം)
തക്രിത ചൊല്ലും
തക തക ധിമിയും
തുനിഞ്ഞാ ചെല്ലും
തലവര മറിയും
എത്തുമാ പൂവാനം
അതിൽ തുലയണ നാം കാണും
അതിലവർ അവർ
അടിഞ്ഞ് അടിഞ്ഞ്
ഇജ്ജ് അടിഞ്ഞിക്കണ്ട
തെളിച്ച വഴികാട്ടിയോനെ മറന്നിക്കണ്ട
മരിപ്പിൻ അരിപ്പേലിനി വിത്ത് മുളക്കും
അതിൻ്റെ വരവും
മുറിവും ഞാൻ
ഉറക്കെ ഞാൻ പറയും
മാറ്റ വരവ്
കൂർത്ത വരവ്
കൂട്ട വരവ്
പുലി കൊമ്പിനടവ്
അടവ് അടവ് അടവ്
താനര ധാരാളം
ധാരാളം കൊയ്യാനും
താനര ധാരാളം
ധാരാളം കൊയ്യാനും
കൊയ്യാൻ കുറെ ആളും
എല്ലാരും ഇന്നാളും (വരവ് വരവ് ഒന്നൊന്നര വരവ്)