Choose a track to play
Single / Track
തമ്പിരാൻ നൊയമ്പു തൊണയായിരിക്കേണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ
ചേർമ്മയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കാത്തു മാല മാറിലും
പൂനിറഞ്ച കാർമുടിയും തണ്ടണിഞ്ച ലഞ്ചക്കാലും
ഗന്ധമേറും അമ്പ കസ്തൂരിമേൽ
പനിനീറ്റിൽ ആടിയേ
തമ്പിരാൻ നൊയമ്പു തൊണയായിരിക്കേണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ