Choose a track to play
ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജു നിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം കണ്ടു
പൊലിഞ്ഞൊരു മഞ്ഞണിരാവിൻ
താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നിമിനുങ്ങി മുന്നിൽ സ്വപ്നംപോലേ
ആദ്യരാവിന്നോർമ്മപ്പൂക്കൾ ചൂടി (ആ)
മാലാഖപ്പെണ്ണേ നീ വാ വാ വാ
ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ
ഏദൻ പൂങ്കാവായ് മൂകം
ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജു നിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം കണ്ടു
പൊലിഞ്ഞൊരു മഞ്ഞണിരാവിൻ
താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നിമിനുങ്ങി മുന്നിൽ സ്വപ്നംപോലേ
വസന്തങ്ങൾ മാഞ്ഞേ പോയ്
സുഗന്ധങ്ങൾ തോർന്നു പോയ്
മനസ്സിൻ്റെയോരത്ത് മരം പെയ്തു പിന്നെയും
ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ
സുരഭില മലരുകളുതിരുമ്പോൾ
ആ മദഭര ലഹരികൾ വിതറിയ രാവിൻ
തരളിത കിസലയ തൽപ്പത്തിൽ
വന്നിരുന്നു നീ വെണ് പിറാവുപോൽ
ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായ്
ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജു നിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളംകൊണ്ടു
പൊലിഞ്ഞൊരു മഞ്ഞണിരാവിൻ
താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നിമിനുങ്ങി മുന്നിൽ സ്വപ്നംപോലേ
ആ ആ മ്