Choose a track to play
മത്താപ്പൂവേ മുത്തുപ്പൊഴിച്ചാട്ടേ
പത്തരമാറ്റായ് തത്തിത്തുടിക്കാം
മത്താപ്പൂവേ മുത്തുപ്പൊഴിച്ചാട്ടേ
പത്തരമാറ്റായ് തത്തിത്തുടിക്കാം
പാട്ടിൻകൊട്ടാരം ഇതു പവിഴക്കൊട്ടാരം
രാത്തിങ്കൾ പൊന്നായ് മിന്നും മിന്നൽമിന്നാരം
പാട്ടിൻകൊട്ടാരം ഇതു പവിഴക്കൊട്ടാരം
രാത്തിങ്കൾ പൊന്നായ് മിന്നും മിന്നൽമിന്നാരം
ഓയ് ശരാബ് പോലെ തുള്ളിത്തുള്ളി തുളുമ്പും
നെഞ്ചിൽ നിന്നും നേരിൻ സംഗീതം
അഹാ ശാരോൺ നിലാവായ് ഉള്ളിനുള്ളിൽ തുടിക്കും
അന്തിവിണ്ണിൻ റാന്തൽ പൂവെട്ടം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മത്താപ്പൂവേ മുത്തുപ്പൊഴിച്ചാട്ടേ
പത്തരമാറ്റായ് തത്തിത്തുടിക്കാം
അഹാ അഹാ
വാനിലെ പന്തല്ലൊരുങ്ങി(ഓഹോ)
സദിരിൻ്റെ സദസ്സൊരുങ്ങി
കിനാവിൻ്റെ കൊലുസ്സിൽ കൂമ്പു ചിലമ്പി
മുന്തിരി തളിരൊരുങ്ങി (അഹാ)
മുശായിര വിരുന്നൊരുങ്ങി
മദംകൊണ്ട് മടിയിൽ മനസ്സ് മയങ്ങി
സംഗീതം നുരയിടും കടലുപോലെ
സന്തോഷം പൊഴിക്കുന്ന ഗസലുപോലെ
സംഗീതം നുരയിടും കടലുപോലെ
സന്തോഷം പൊഴിക്കുന്ന ഗസലുപോലെ
അഴകേറും വെൺപ്രാവേ
കനകപ്പൂഞ്ചിറകിൽ കസവുണ്ടോ
നെഞ്ചിൽ മൊഞ്ചിൻ മലരുണ്ടോ
സ്വപ്നം കാണാൻ കൊതിയുണ്ടോ
എയ് ശരാബ് പോലെ തുള്ളിത്തുള്ളി തുളുമ്പും
നെഞ്ചിൽ നിന്നും നേരിൻ സംഗീതം
ഓ ശാരോൺ നിലാവായ് ഉള്ളിനുള്ളിൽ തുടിക്കും
അന്തിവിണ്ണിൻ റാന്തൽ പൂവെട്ടം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
ചിഞ്ചിലം ചമഞ്ഞൊരുങ്ങി (ഒഹോ)
മഴവില്ലിൻ മിഴി തിളങ്ങി
കിനാക്കാലമിതിലെ വന്നിറങ്ങി
മോഹമാം മരുപരപ്പിൽ (അഹാ)
പൊന്നാതിരതകിടുരുകി
കാലംമുന്നിൽ അഴകായ് പൂത്തുവിളങ്ങി (ഹാ)
കണ്ണാടിച്ചിമിഴിലെ കനവുപോലെ
മായാത്ത വസന്തത്തിൻ സുഗന്ധംപോലെ
കണ്ണാടിച്ചിമിഴിലെ കനവുപോലെ
മായാത്ത വസന്തത്തിൻ സുഗന്ധംപോലെ
ഇനിയെന്നും വെയിലാടും
ഒരു തീരം നമ്മെ വരവേൽക്കും
അഴകിൻ സ്വർഗ്ഗം തീർക്കാനായ്
മഴയിൽ സ്വർണ്ണം പെയ്യാനായ്
ഹേയ് ശരാബ് പോലെ തുള്ളിത്തുള്ളി തുളുമ്പും
നെഞ്ചിൽ നിന്നും നേരിൻ സംഗീതം
ഹോയ് ശാരോൺ നിലാവായി ഉള്ളിനുള്ളിൽ തുടിക്കും
അന്തിവിണ്ണിൻ റാന്തൽ പൂവെട്ടം
ഹെഹേയ് മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം