Choose a track to play
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലര്മങ്ക നീരാട്ടിനിറങ്ങീ
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലര്മങ്ക നീരാട്ടിനിറങ്ങീ
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്തി
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്തി
തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുളിയിട്ടല്ലോ
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലര്മങ്ക നീരാട്ടിനിറങ്ങീ
കളിമണ്ണു മെനഞ്ഞെടുത്തു, കത്തുന്ന കനലിങ്കൽ
പുത്തനാം അഴകിൻ്റെ ശില്പങ്ങൾ ഒരുക്കുന്നു
കളിമണ്ണു മെനഞ്ഞെടുത്തു, കത്തുന്ന കനലിങ്കൽ
പുത്തനാം അഴകിൻ്റെ ശില്പങ്ങൾ ഒരുക്കുന്നു
കണ്ണീരും(ആ)സ്വപ്നങ്ങളും(ആ)ആശതൻ മൂശയിൽ(ആ)
മണ്ണിൻ കലാകാരൻ(ആ)പൊന്നിൻ തിടമ്പാക്കുന്നു(ആ)
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലര്മങ്ക നീരാട്ടിനിറങ്ങീ
കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ
അത്ഭുത മൂര്ത്തികളായ് അവതരിച്ചിറങ്ങുന്നു
കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ
അത്ഭുത മൂര്ത്തികളായ് അവതരിച്ചിറങ്ങുന്നു
ഭാവനതൻ(ആ)താഴ്വരയിൽ(ആ)ജീവിതം ശാന്തിയുടെ(ആ)
പാലലച്ചോലയായ്(ആ)പാരിൽ ഒഴുകുന്നു(ആ)
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലര്മങ്ക നീരാട്ടിനിറങ്ങീ
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്തി
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്തി
തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുളിയിട്ടല്ലോ
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലര്മങ്ക നീരാട്ടിനിറങ്ങീ