Choose a track to play
Single / Track
ഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ
ഒന്നാം കിളി പൊന്നാൻകിളി വന്നാൻ കിളി മാവിൻമേൽ
രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ

നീ മറന്നോ പോയൊരു നാൾ
ഈരില പോലെ നാമിരുപേർ
ഓത്തുപള്ളിയിൽ ഒത്തുചേർന്നു ഏറിയ നാള് പോയതല്ലേ
നീ മറന്നോ പോയൊരു നാൾ
ഈരില പോലെ നാമിരുപേർ
ഓത്തുപള്ളിയിൽ ഒത്തുചേർന്നു ഏറിയ നാൾ പോയതല്ലേ
അന്നു നീ കടിച്ചൂ പാതിതന്നൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ
നീ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
ഒന്നാം കിളി പൊന്നാൻകിളി വന്നാൻ കിളി മാവിൻമേൽ
രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
നീ ചിരിക്കും ചുണ്ടിലാകെ
ചേലുകൾ പൂത്ത നാളു വന്നൂ
തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ

ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാൾ നിഴലായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി