Choose a track to play
ഒരു വാക്കും മിണ്ടാതെ
ഒരു നോവായി മായല്ലേ
ഉയിരേ നീ
മിഴി രണ്ടും തേടുന്നു
മനമെങ്ങോ തേങ്ങുന്നു
എവിടെ നീ
കണ്ണീരിൻ പാട്ടായി
ഇനിയെന്നും
അലയും ഞാൻ ഓമലേ
വെയിൽ നാളം
തളരുന്നോരീ വഴി നീളേ ഏകനായി
മഴ വിരിക്കുന്നു മെല്ലെ
പുലർ പാട്ടിലെ ഈരടികൾ
ഇതൾ വിരഞ്ഞും കുളിരണിഞ്ഞും
നിൻ വിളി കേട്ടുണരാൻ
കനവുദിക്കുന്നു നെഞ്ചിൽ
നിറമാർന്നിടും ഓർമ്മകളിൽ
വരമൊഴുക്കും തിരി തെളിക്കും
നിൻ സ്വരമഞജരികൾ
നീറുമൊരു കാറ്റിൻ കൈയ്യ്കൾ
തഴുകുന്ന നേരം
ദൂരയൊരു മേഘം പോൽ നീ
മറഞ്ഞിടുവതെന്തേ
നിന്നിൽ നിഴലാകാൻ
നിന്നോടലിയാൻ
അറിയാതെ അറിയാതെ
ഇനി ഇതുവഴി ഞാനലയും
ഒരു വാക്കും മിണ്ടാതെ
ഒരു നോവായി മായല്ലേ
ഉയിരേ നീ
കണ്ണീരിൻ പാട്ടായി
ഇനിയെന്നും
അലയും ഞാൻ ഓമലേ
വെയിൽ നാളം
തളരുന്നോരീ വഴി നീളേ ഏകനായി