Choose a track to play
Single / Track
ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ

മധു വസന്ത മഴ നനഞ്ഞു വരുമൊ
ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം
പറന്നു പറന്നു പറന്നു പറന്നു ഞാൻ

വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെൻ്റെ നെഞ്ചിൻ
മണിത്താഴിൻ തഴുതിൻ്റെ അഴി നീക്കി നീ

നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ്
നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ്
നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ
നിൻ്റെ രാമച്ച കിടക്കയായ് ഞാൻ
ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ
റ്റു റ്റു റ്റു റ്റു റ്റു റ്റു റ്റു റ്റു
തിരിയായ് തെളിഞ്ഞു നിൻ മനസ്സിൻ്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ

നിനക്കു മീട്ടാൻ വരരുദ്ര വീണയായ്
നിനക്കു മീട്ടാൻ വരരുദ്ര വീണയായ്
നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കീ