Choose a track to play

Single / Track
വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും
സങ്കൽപസൗഗന്ധികങ്ങൾ നമുക്കായ് വിടരും
പുതിയൊരു പുലർകാലം തിരിയുഴിയുകയായി
മിഴിനീർ തുടയ്ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി പോരൂ പോരൂ
വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും
നീയില്ലെങ്കിൽ ഞാനില്ലെന്നായ്
കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നിൽ തീർക്കാൻ
മണ്ണിൽ വരും കന്നിത്തിങ്കൾ
മാലിനിയുടെ കരയിൽ ഞാൻ മാധവമലരാകും
താരകമണി തേടും നിൻ കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും
കുടകുമലയിൽ അമൃതമഴയിൽ ഉയിരു കുളിരും
വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും
നേരം നല്ല നേരം നോക്കും നാലുനിലപ്പന്തൽ തീർക്കും
പള്ളിയറ മഞ്ചത്തിൽ നാം പഞ്ചവർണ്ണക്കിളികളാകും
പട്ടുപുടവയുലയും നിൻ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യിൽ കരിവണ്ടുപോൽ ഞാനലയും
ഓളങ്ങളിൽ നാം ഇലയായ് ഒഴുകും
കനവിലുരുകിയലിയുമിരവിൻ മധുരം നുണയും
വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും
സങ്കൽപ സൗഗന്ധികങ്ങൾ നമുക്കായ് വിടരും
പുതിയൊരു പുലർകാലം തിരിയുഴിയുകയായി
മിഴിനീർ തുടയ്ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി പോരൂ പോരൂ
വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും