Choose a track to play
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി
ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു
ശോകനിശ്വാസമായ്
ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു
ശോകനിശ്വാസമായ്
തളിർചൂടുന്ന ജീവൻ്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളിൽ
ആരോ വന്നെൻ
കാതിൽ ചൊല്ലി
തേങ്ങും നിൻ്റെ മൊഴി
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായ്
ഓർമ്മച്ചെരാതുകളെല്ലാം
ദീപം മങ്ങിയെരിഞ്ഞപ്പോൾ
ചാരെ നിന്നു നോക്കും
മിഴിക്കോണിലൊരശ്രുബിന്ദു
ഓർമ്മച്ചെരാതുകളെല്ലാം
ദീപം മങ്ങിയെരിഞ്ഞപ്പോൾ
ചാരെ നിന്നുനോക്കും
മിഴിക്കോണിലൊരശ്രുബിന്ദു
കുളിർ ചൂടാത്ത പൂവന സീമകളിൽ
പൂമഴ പെയ്യാത്ത തീരങ്ങളിൽ
പോകുമ്പോഴെൻ കാതിൽ വീണു
തേങ്ങും നിൻ്റെ മൊഴി
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായ്