Choose a track to play
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരളായൊരു പൂമുത്ത്
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരളായൊരു പൂമുത്ത്
അവനെൻ്റെ കരളാണ്
അവനെൻ്റെ തുണയാണ്
ഉയിരിൻ്റെ ഉയിരാണ്
എനിക്കുള്ളൊരു തണലാണ്
അലിവുള്ള മനമാണ്
അവനെന്നിലെ സുഖമാണ്
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരളായൊരു പൂമുത്ത്
സ്നേഹിക്കാൻ മാത്രമറിയും
സ്നേഹത്തിൻ കടലാണ്
ഓർമയിലായ് വന്ന് നിറയും
അഴകുള്ളൊരു മുഖമാണ്
സ്നേഹിക്കാൻ മാത്രമറിയും
സ്നേഹത്തിൻ കടലാണ്
ഓർമയിലായ് വന്ന് നിറയും
അഴകുള്ളൊരു മുഖമാണ്
ദുഃഖം വന്നണയുന്നേരം
സാന്ത്വനമിന്നവനാണ്
സ്വപ്നത്തിൽ എന്നും വന്ന്
സുന്ദരനിന്നവനാണ്
സ്നേഹത്തിൻ നിധിയാണ്
മോഹിച്ചൊരു മുത്താണ്
മാനിമ്പക്കനിയാണ്
മനതാരിൽ അവനാണ്
എന്നിഷ്ട കനിയാണ്
മനസ്സിൻ്റെ സുഖമാണ്
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരാളായൊരു പൂമുത്ത്
രാവില്ലാ പകലില്ലാതെൻ
പൊന്നവിടെ കഴിയുമ്പോൾ
ഊണില്ലാതുറക്കമില്ലാ
തെന്നും ഞാനുരുകുമ്പോൾ
രാവില്ലാ പകലില്ലാതെൻ
പൊന്നവിടെ കഴിയുമ്പോൾ
ഊണില്ലാതുറക്കമില്ലാ
തെന്നും ഞാനുരുകുമ്പോൾ
ആ മുഖമൊന്നോർക്കുന്നേരം
എന്നുള്ളം കുളിരുന്നു
ആ സ്നേഹ തണലിൽ ഞാൻ
എല്ലാം മറക്കുന്നു
സുഖമോടെ വരുവാനും
കരളിനെ കാണാനും
ഒരുമിച്ച് കഴിയാനും
സന്തോഷം നൽകാനും
വിധിയേകൂ റഹ്മാനെ
കനിവേക് സുബ്ഹാനെ
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരളായൊരു പൂമുത്ത്
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരളായൊരു പൂമുത്ത്
അവനെൻ്റെ കരളാണ്
അവനെൻ്റെ തുണയാണ്
ഉയിരിൻ്റെ ഉയിരാണ്
എനിക്കുള്ളൊരു തണലാണ്
അലിവുള്ള മനമാണ്
അവനെന്നിലെ സുഖമാണ്
കരകാണാ കടലിന്നക്കരെ
എനിക്കുണ്ടൊരു പൊൻ മുത്ത്
കടലേഴും കടന്ന് പോയ
കരളായൊരു പൂമുത്ത്