Choose a track to play
ഉം ഉം ഉം ഉം
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ (ആഹാ)
ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ(ചുക് ചുക് ചു)
ഈ നാട്ടുമാവിൽ നീളേ പാൽ കതിരുകളാടും നാളിൽ
ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ
പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
ഈ പാതിരാതാരം നോക്കി നിന്നു ദൂരെ
ഈ മൂകവാനിൻ കോണിൽ ദീപനാളം പോലെ
നിൻ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
അന്നാട്ടുകട്ടിൽ പോലെ മടിമേലുറക്കി എന്നെ
ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി(ആഹ്)
ഈ രാവുറങ്ങീടാതെ പകരം മുഴുക്കും പാട്ടിൽ
ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ
മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ
എൻ നോവു തേങ്ങി പിന്നെ,നിൻ ചിരിക്കായ് പൊന്നേ
ഈ മൂകവാനിൻ കോണിൽ,സ്നേഹദീപം പോലെ
നിൻ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ആഹാഹാ ആഹാഹാ ആ ഹാ ഹാ ഹഹ
ആഹാഹാ ആഹാഹാ ആ ഹാ ഹാ ഹഹ
പനിനീർക്കുടങ്ങൾ ചായും ഒരു പൂവനംപോൽ എന്നും
ഈ ഉള്ളിന്നുള്ളിൽ വാഴും എൻ അമ്മനിലാവേ
ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ
ചെന്താമരപ്പൂ പോലെ ആടി നിൽക്കാതെ വാ
ഈ മാറിലാലോലം,ചായുറങ്ങാൻ വായോ
ഈ മൂകവാനിൻ കോണിൽ,താരജാലം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ഉം ഉം ഉം ഉം ഉം ഉം ഉം ഉം
ലലാലാ ലലാലാ ലലാലാ മമ്മി
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി