Choose a track to play
കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ
കവിത മൂളി മെല്ലവേ
മിഴിതിരയുവതാരെ ദൂരെ?
ജനുവരിയിലെ പൂക്കളെ
കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ
കവിത മൂളി മെല്ലവേ
മിഴിതിരയുവതാരെ ദൂരെ?
ജനുവരിയിലെ പൂക്കളെ
കാത്തിരുന്നൊരീ പുലരി വാതിലിൽ
സൂര്യകാന്തികൾ പൂത്തുനിൽക്കയോ?
പറന്നേറുമീ തെന്നലിൻ മാറിലേതോ?
മദം കൊണ്ടു നീ ശലഭമേ പോകയോ?
കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ
കവിത മൂളി മെല്ലവേ
മിഴിതിരയുവതാരെ ദൂരെ?
ജനുവരിയിലെ പൂക്കളെ
മേഘമർമ്മരം തഴുകി വന്നുവോ?
വെൺപിറാവുകൾ കുറുകി നിന്നുവോ?
നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ, ഓ
ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ?
കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ
കവിത മൂളി മെല്ലവേ
മിഴിതിരയുവതാരെ ദൂരെ?
ജനുവരിയിലെ പൂക്കളെ