Choose a track to play

കത്തും കാനൽ
ആറാത്ത വേനൽ
ഉടലൊഴുകും ഈ മാർഗം
ഗതി ദൂരെ, വിശന്നേറേ
നഗരമിതിൽ ഞാനും
ചെന്തീ പോലെ ഉള്ളിൽ കണ്ണിൽ
മിന്നുനേ കർമ്മം നിന്നിൽ
കടലങ്ങോളം ചെന്നാൽ അ കര കൈ നീട്ടുമോ
ഒടുക്കം മുന്നിൽ നാളെ
ഇരുട്ടെഴുവാലിൻ, ചുടു വേരിൽ
പിടയുന്നോ മനസ്സേ?
നന തേടി, പല കോണിൽ
പടരുന്നോ സ്വയമേ ഏ ഏ?
അതി വേഗം ആഴം കൂടും
തീരച്ചുരം വഴി മുന്നേറവേ
വിധിയോട് കാലംതോറും പോരാട്ടമോ വെറുതേ
അതിരുകളകലെ, അടരുകളകലെ
കഥയൊരു വഴി മാറുമോ?
ഇരവുകളൊടുവിൽ ചെറിയുപകലൊന്നു
പരിചിതമാവുമോ?
ചെന്തീ പോലെ ഉള്ളിൽ കണ്ണിൽ
മിന്നുനേ കർമ്മം നിന്നിൽ
കടലങ്ങോളം ചെന്നാൽ അ കര കൈ നീട്ടുമോ
ഒടുക്കം മുന്നിൽ നാളെ