Choose a track to play
Single / Track
ഉം ഉം ആഹഹാ ആഹഹാ ആഹാ
ആഹഹാഹാഹാ
അരികെനിന്നാലും
അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ
പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചിൽനിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
അരികെനിന്നാലും
അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ
പറയുവാനാവുമോ
കൺകളിൽ കൈതൊടും
പുതുനക്ഷത്രമോ
സൗരഭം വിതറിടും
മധുവാസന്തമോ
ഇരുമാനസങ്ങളേ ചേർത്തിടും
ഒരു നേർത്ത തന്തുവാണോ
നറുചിപ്പിതന്നിൽ നിറയുന്നതാം
അമൃതിൻ്റെ ആഴിയാണോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
അരികെനിന്നാലും
അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ
പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചിൽനിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
തിങ്കളിൻ തോപ്പിലേ
കലമാൻപേടയോ
മുന്നിലേ മരുവിലേ
ഇളനീർപ്പന്തലോ
മണിമിന്നൽ പോലെ ഒളിമിന്നിടും
ഒരു മായ മാത്രമാണോ
അതു വാക്കിലൂടെ ഉരിയാടുവാൻ
കഴിയാത്ത ഭാവമാണോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
അരികെനിന്നാലും
അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ
പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചിൽനിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
ലലല ലാലാലാ ലാലലാ ഉം ഹും ഹും
ഉം ഹും ഹും ഉം ഹും ഹും