Elige una pista para reproducir

അനാദിയുഗങ്ങളായ്
വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാട് കാതം ദൂരെ
അലയുന്നു നീ എരിയുന്നു നീ
അനാദിയുഗങ്ങളായ്
വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാട് കാതം ദൂരെ
അലയുന്നു നീ എരിയുന്നു നീ
ആരുമറിയാതേതു നിനവില്‍
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പില്‍
ഏകാന്ത നീലവാനില്‍
ആരുമറിയാതേതു നിനവില്‍
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പില്‍
ഏകാന്ത നീലവാനില്‍
പുണരാനൊരാത്മദാഹം
ഹൃദയാഗ്നിയായ് പടരുന്നുവോ
അനാദിയുഗങ്ങളായ്
വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാട് കാതം ദൂരെ
അലയുന്നു നീ എരിയുന്നു നീ
കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാല്‍ മറഞ്ഞീടും
ചാമ്പലായ് ദേവിയെങ്ങോ
കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാല്‍ മറഞ്ഞീടും
ചാമ്പലായ് ദേവിയെങ്ങോ
അതിഗൂഢമീ വികാരം
അവിരാമമാം പ്രണയോന്മദം
അനാദിയുഗങ്ങളായ്
വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാട് കാതം ദൂരെ
അലയുന്നു നീ എരിയുന്നു നീ
ഉം ഉം ഉം ഉം
അ അ ഉം