Elige una pista para reproducir
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെയെന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി
നീ സ്വന്തമാക്കി
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി
ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെൻ്റെ സ്വപ്നങ്ങളില്‍ വസന്തമായി
ഇതുവരെയില്ലാത്തൊരഭിനിവേശം
ഇന്നെൻ്റെ ചിന്തകളില്‍ നീയുണര്‍ത്തി
നീയെൻ്റെ പ്രിയസഖീ പോകരുതേ
ഒരുനാളും എന്നില്‍ നിന്നകലരുതേ
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി
മിഴികളിലീറനായ് നിറയുമെന്‍ മൗനവും
വാചാലമായിന്നു മാറി
സുരഭിലമാക്കിയെന് അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തി
നീയെൻ്റെ പ്രിയസഖീ പോകരുതേ
ഒരുനാളും എന്നില്‍ നിന്നകലരുതേ
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെയെന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി
നീ സ്വന്തമാക്കി
ഉം ഉം ഉം