Elige una pista para reproducir
Sencillo / Pista
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഇന്ദ്രനീല നിറം കവര്‍ന്നു
വളര്‍ന്നു വര്‍ഷ വനം
ഇന്ദ്രനീല നിറം കവര്‍ന്നു
വളര്‍ന്നു വര്‍ഷ വനം
അംബരം പ്രണയാര്‍ദ്രമായ്
പുതു കവിതയെഴുതുകയായ്
ആശതന്‍ മറുരൂപമാം
മഴവില്ലു തെളിയുകയായ്
ആദ്യ മുകില്‍ പുഷ്പങ്ങളായ്
നിന്നോര്‍മ്മ പെയ്യുകയായ്
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി
അരുണ പീതനിറങ്ങളാടിയ
പഴയ താഴ് വരയില്‍
അരുണ പീതനിറങ്ങളാടിയ
പഴയ താഴ് വരയില്‍
ജന്മസുകൃതം പോലെ നിന്
കൗമാര കൗതുകങ്ങള്‍
നീ നടന്നൊരു വഴിയിലെന്‍
കാല്പാടു തേങ്ങുമ്പോള്‍
മഞ്ഞയരളി പൂക്കളാല്‍
നിന് ഓര്‍മ്മ പൊഴിയുകയായ്
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഇടവമായി വിശാഖമായി
മയൂര വാഹനത്തില്‍
ഇടവമായി വിശാഖമായി
മയൂര വാഹനത്തില്‍
മുരുകവിഗ്രഹമാടി കേരള താളലഹരികളില്
വെളിയില്‍ നിന്നതപൂര്ണ്ണമായ് ഞാന്‍
കണ്ടതോര്‍ക്കുമ്പോള്‍
തിമില തന് ദ്രുതതാളമായ്
നിന്നോര്‍മ്മ പിടയുകയായ്
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഓര്‍മ്മ പെയ്യുകയായ്
നിന്നോര്‍മ്മകള്‍ പെയ്യുകയായി