Sencillo / Pista
ടോ ടോ ടോ ടോ ടോ ടോ ടോ ടോ ടോ ടോ ടോ ഹാ
ഒരു മായാജാലത്തൂവല് വീശും പോലെ
ഒരു കാണാലോകം കണ്ണില്‍ മിന്നും പോലെ
ഞാന്‍ ഇന്നേതോ വാനം മേലെ മേലെ
ഓരോരോ വര്‍ണം മാറിപ്പെയ്യുന്നില്ലേ
ഏതേതോ ഈണം മൂളിപ്പാടുന്നില്ലേ
നീ എന്നോരം ചേരുന്നില്ലേ മെല്ലേ
ആദ്യമായ് ഹൃദയതാളമേ ഉയരുമീയൊരേ വേഗമെന്തേ
നേരമായ് അകലേ മാറിടാതെയിനി പറയുമോ മതി വരേ
ഉല്ലാസം ഉലകം നിറയേ
ഉയിരില്‍ പുതുമഴപ്പുഞ്ചിരിയേ
നെഞ്ചോരം പെണ്ചിറകടിയേ
മനസ്സില്‍ മധുര തിരയേ
സംഗീതം നിറയും സുഖമേ
മൗനം തമ്മില്‍ തമ്മില്‍ കഥ പറയേ
എന്താവാം ഇരുമനമിതിലേ
ഒരുപോല്‍ ഒഴുകുന്നെവിടെ
ഒരു മായാജാലത്തൂവല് വീശും പോലെ
ഒരു കാണാലോകം കണ്ണില്‍ മിന്നും പോലെ
ഞാന്‍ ഇന്നേതോ വാനം മേലെ മേലെ
ടു ടുടുടുടുടുടുടുടുടുടുടുടുടുടുടുടുടുടുടുടു
തെല്ലോളം മിണ്ടാതെ വന്നു നീ വരമായ്
ഉന്മാദം ഒന്നായ് മൂടിയ ചിരിയുമായ്
നിന് മിഴിയിലെ മിന്നല്‍ ഒളിയിലെന്
രാവിനതിരുകള് മാഞ്ഞു മറവിയില്‍
ആ വഴികളില്‍ നേയ്ത കനവുകള്‍
ഏറെയഴകിലായ് വന്നിതരികില്
ഇരുവരും ഏതു ജന്മരേഖ പോലെ ഒഴുകിയോ രണ്ട് നദികളായ്
വിധിയതില് ഏറിയെന്നു മെല്ലെ മാറിയൊന്നായ് കടലായ്
ആയ് അ അ
ഉല്ലാസം ഉലകം നിറയെ
ഉയിരില്‍ പുതുമഴപ്പുഞ്ചിരിയേ
നെഞ്ചോരം പെണ്ചിറകടിയേ
മനസ്സില്‍ മധുരതിരയേ
ഉല്ലാസം ഉലകം നിറയെ
ഉയിരില്‍ പുതുമഴപ്പുഞ്ചിരിയേ
നെഞ്ചോരം പെണ്ചിറകടിയേ
മനസ്സില്‍ മധുരതിരയേ
സംഗീതം നിറയും സുഖമേ
മൗനം തമ്മില്‍ തമ്മില്‍ കഥ പറയേ
എന്താവാം ഇരുമനമിതിലെ
ഒരുപോല്‍ ഒഴുകുന്നിവിടെ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ