Elige una pista para reproducir
ലാവുദിക്കണ നേരമായിതാ, പ്രിയ സാജിത
മാലകോർത്ത് ചാർത്തീടാം
മാറിലായി ചാഞ്ഞീടാം
ഓർത്തു വച്ച ബൈത്ത് പാടീടാം
മഞ്ഞു പെയ്യും കാലമായിതാ, പ്രിയ സാജിത
കൂടൊരുക്കി കാത്തിരിക്കുമെൻ
കൂട്ടിനായി പോരാമോ?
എന്റെ പ്രണയസഖീ പോരാമോ?
കൊലുസ്സ് കെട്ടിയ സുവർണ സുന്ദരി ചിഞ്ചിലം ചിഞ്ചിലമോടെ
മധുര നൊമ്പരം മുതിരും പാട്ടിൻ ഇശലു കൊണ്ട് വാ
മണക്കും അത്തർ പരക്കും തെന്നലിൽ ഉലയും തട്ടത്തിൽ നീളെ
ഉദിച്ച നക്ഷത്ര മുത്തുകൾ തോറും പ്രണയം കൊണ്ട് വാ
അഴകിൻ വസന്തമേ അനുരാഗ രൂപിണീ
ചന്ദ്രിക ചാറിൽ കുളിച്ചു വാ നീ ലൈലയും മജ്നുവുമായിടം
ചന്ദനകാറ്റിൽ ഒഴുകുവാൻ ഈ സുഹ്റയും മജീദുമായിടം
ലാവുദിക്കണ നേരമായിതാ, പ്രിയ സാജിത
മാലകോർത്ത് ചാർത്തീടാം
മാറിലായി ചാഞ്ഞീടാം
ഓർത്തു വച്ച ബൈത്ത് പാടീടാം
വിടർന്ന കൺകളിൽ സുറുമയെഴുതി സുന്ദര സ്വപ്നവുമായി
പുതുക്കപ്പെണ്ണിന്റെ കിണുക്കമോടെ മധുരം കൊണ്ടുവാ
നിറഞ്ഞു കവിഞ്ഞു ഒഴുകിടുന്നൊരു പുഴതൻ കുളിരു പോലെ
വരണ്ട ഹൃദയവനിയിൽ വേഗം ജീവൻ കൊണ്ട് വാ
മൊഴിയിൽ മധുവുമായ് സുരലോകറാണിയായ്
ചന്ദ്രികച്ചാറിൽ കുളിച്ചുവാ നി ലൈലയും മജ്നുമായിടാം
ചന്ദനക്കാറ്റിൽ ഒഴുകുവാൻ ഈ സുഹ്റയും മജീദുമായിടാം
ലാവുദിക്കണ നേരമായിതാ, പ്രിയ സാജിത
മാലകോർത്ത് ചാർത്തീടാം
മാറിലായി ചാഞ്ഞീടാം
ഓർത്തു വച്ച ബൈത്ത് പാടീടാം
മഞ്ഞു പെയ്യും കാലമായിതാ, പ്രിയ സാജിത
കൂടൊരുക്കി കാത്തിരിക്കുമെൻ
കൂട്ടിനായി പോരാമോ?
എന്റെ പ്രണയ സഖീ പോരാമോ?