Elige una pista para reproducir
ഉം ഉം ഉം ഉം ഉം ഉം
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ
വിളക്കായ് തെളിയും നീ
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ
മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണർന്നൂ സായൂജ്യം
മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണർന്നൂ സായൂജ്യം
ചൊടികൾ വിടർന്നൂ പവിഴമുതിർന്നൂ
പുളകമണിഞ്ഞൂ ലഹരിയുണർന്നൂ
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ
കണ്മണി നിനക്കായ് ജീവിതവനിയിൽ
കരളിൻ തന്ത്രികൾ മീട്ടും ഞാൻ
കണ്മണി നിനക്കായ് ജീവിതവനിയിൽ
കരളിൻ തന്ത്രികൾ മീട്ടും ഞാൻ
മിഴികൾ വിടർന്നൂ ഹൃദയമുണർന്നൂ
കദനമകന്നൂ കവിത നുകർന്നൂ
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ
വിളക്കായ് തെളിയും നീ
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ