Elige una pista para reproducir
എടുക്കാ കാശായ് മാറിയ തുരുമ്പിൽ
തിളക്കം വെക്കുന്നോ
ഞൊടിക്കും കയ്യിൽ കേക്കണ മുഴക്കം
പടക്കം പോലല്ലേ
കൺകെട്ടു കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ
കൺകെട്ടു കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ
നാം ഞെട്ടി നിൽക്കുന്നല്ലോ
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ
ചന്ദ്രനെ ചൂണ്ടി ചന്തയിൽ വിറ്റീടാൻ
തന്ത്രമോരോന്ന് തേടണ് രണ്ടാളും
ഒരു നാടിൻ നാവിൽ നിന്നും
വീരകഥകൾ
കാറ്റിലലിയും
കാതിലണയും
പതിവെല്ലാം മാറിപ്പോയേ
ദൂരെ മലയും
നാലു ചുവടിൽ
താണ്ടി മറയാം
കരളാകെ തേനിൽ മുങ്ങി
താഴുമിവനിൽ
നൂറു കനവും
താനെയുണരും
അനുരാഗം നെഞ്ചിന്നുള്ളിൽ
കോട്ട പണിയും
വീണ്ടുമവളെ
കാത്തു കഴിയും
ഈ മിടുക്കൻമാരിവരാരോ ആ
തമ്മിൽ തമ്മിൽ
രണ്ടാളും കാണുന്ന നേരം
അങ്കത്തട്ടിൽ വീറോടെ
വാഴുന്നതാരോ
കൺകെട്ടു കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ
കൺകെട്ടു കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ
നാം ഞെട്ടി നിൽക്കുന്നല്ലോ
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ
ചന്ദ്രനെ ചൂണ്ടി ചന്തയിൽ വിറ്റീടാൻ
തന്ത്രമോരോന്ന് തേടണ് രണ്ടാളും
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ