സ്വപ്നം പങ്കിടാൻ സ്നേഹം പൂവിടാൻ
സ്വന്തം ജീവനിൽ തേടി നിന്നെ ഞാൻ
പകരം നൽകി ഞാൻ കനവിൻ കൂടാരം
നിറയെ പൊൻതൂവൽ പൊഴിയും പൂക്കാലം
ഏതോ ജന്മപുണ്യം കൈയിൽ തന്ന പൊന്നേ
പോവല്ലേ ഇനി നീയെങ്ങും പോവല്ലേ
കാണാനെൻ്റെ മുന്നിൽ കനിവായി വന്ന പെണ്ണേ
മായല്ലേ എങ്ങും മായല്ലേ
സ്വപ്നം പങ്കിടാൻ സ്നേഹം പൂവിടാൻ
സ്വന്തം ജീവനിൽ തേടി നിന്നെ ഞാൻ
കടലിൽ മായും വർണ്ണസൂര്യൻ ദൂരെ
കരയിൽ നീയും സ്വർണ്ണപ്പൂത്തിങ്കളായ്
കാറ്റിൻ കൈകൾ മെല്ലെ തഴുകുന്നിതാ
തിരകൾ മെല്ലെ കാലിൽ പുണരുന്നിതാ
നേരം പോയി നേരം പോയെന്നാരോ കാതിൽ ചൊല്ലുന്നു
നാണം കൊണ്ട് നീയെൻ നെഞ്ചിൽ മെല്ലെ ചായുന്നു
കവിളിൽ മെല്ലെ മെല്ലെ കൈവിരലറിയാതൊഴുകുന്നു
കാതിൽ മൗനം ഏതോ ഗാനം താനേ മൂളുന്നു
സ്വപ്നം പങ്കിടാൻ സ്നേഹം പൂവിടാൻ
സ്വന്തം ജീവനിൽ തേടി നിന്നെ ഞാൻ
ഉയിരോടുയിരായി ഉരുകി ചേരുമ്പോഴും
അകലേക്കകലേക്കെന്തേ മായുന്നു നീ
ഉരിയാടാനായ് കൊതി പൂണ്ടണയുമ്പോഴും
മിണ്ടാതെന്തേ മാറിപ്പോകുന്നു നീ
എന്നോടെന്തിന്നെന്നോടെന്തിനിനിയും പരിഭവരാഗങ്ങൾ
ഒന്നായ് ഒന്നു ചേരാനല്ലേ വന്നൂ നാം
അരുതേ ഇന്നുമരുതേ എന്നോടരുതേ വെറുമീ മൗനങ്ങൾ
ഇനിയും നേരമില്ല കളയാൻ എന്നോടലിയാൻ വാ
സ്വപ്നം പങ്കിടാൻ സ്നേഹം പൂവിടാൻ
സ്വന്തം ജീവനിൽ തേടി നിന്നെ ഞാൻ
പകരം നൽകി ഞാൻ കനവിൻ കൂടാരം
നിറയെ പൊൻതൂവൽ പൊഴിയും പൂക്കാലം
ഏതോ ജന്മപുണ്യം കൈയിൽ തന്ന പൊന്നേ
പോവല്ലേ ഇനി നീയെങ്ങും പോവല്ലേ (പോവല്ലേ)
കാണാനെൻ്റെ മുന്നിൽ കനിവായി വന്ന പെണ്ണേ
മായല്ലേ എങ്ങും മായല്ലേ