Elige una pista para reproducir
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം
ഇടറിവീഴാം പഥികവേഗം
ഇടയിൽ നിൻവഴി തുടരുക പോരാട്ടം
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം
മനസ്സിലുരുകും മഞ്ഞിൽ മൂകം മിഴികൾ നിറയുമ്പോൾ
മറവിൽ മുരളും രാവിൻ കൈകൾ മുനകൾ നീട്ടുമ്പോൾ
ഉലയിൽ നീറുമീ ചെങ്കനലടരിൽ
നിഴല് വീഴുമീ വെൺമുകിൽ വാനിൽ
തെളിയുവാൻ തടവുകൾ
തകരുവാൻ തുടരൂ പോരാട്ടം
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം
മൊഴിയിൽ അടരും മുള്ളിൻ നോവിൽ
കരള് മുറിയുമ്പോൾ...
മഴയിലുതിരും മൗനം കാറ്റിൽ, വഴുതി വീഴുമ്പോൾ
ചതികൾ മൂളുമീ, മൺ വഴിയരികിൽ
കൊതികൾ മൂടുമീ, ചെം ന്നിണനാവിൽ
ഒഴുകുവാൻ മുറിവുകൾ തഴുകുവാൻ, തുടരു പോരാട്ടം
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്, നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം
ഇടറിവീഴാം, പഥികവേഗം
ഇടയിൽ നിൻവഴി തുടരുക പോരാട്ടം
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്, നിണമുതിരും താളം