Elige una pista para reproducir
കാതോർത്തു കാതോർത്തു ഞാനിരിക്കെ
കാലൊച്ച കേൾക്കാതെ കാത്തിരിക്കെ
കാറ്റിൽ ജനൽപാളികൾ
താനേ തുറക്കുന്നുവോ
മണ്ണിൽ മഴച്ചാറ്റലിൻ
ഗന്ധം പരക്കുന്നുവോ
സഖി നിൻ വരവോ
പകലെഴുതിയ കനവോയിത്
നീയെന്റെ നിഴലായ്
പ്രാണന്റെയിതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
നീയെന്റെ നിഴലായ്
പ്രാണന്റെയിതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
ശാരദേന്തു പോലെയെന്റെ വാനില്ലെന്നുമേ
കെടാതെ വന്നു പുഞ്ചിരിച്ചു നീ
കുഞ്ഞുപൂവിനെ വസന്തമുമ്മ വെക്കവേ
ഉള്ളിലാകെ നിന്റെയോർമ്മയായ്
നിലാവു മഞ്ഞിനെ പുണർന്നു നിന്നൊരീ
മണൽത്തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ
നിൻമുഖം വിമൂകമായ്
എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ
നീയെന്റെ നിഴലായ്
പ്രാണന്റെയിതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
നീയെന്റെ നിഴലായ്
പ്രാണന്റെയിതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
കാതോർത്തു കാതോർത്തു ഞാനിരിക്കെ
കാലൊച്ച കേൾക്കാതെ കാത്തിരിക്കെ
കാറ്റിൽ ജനൽപാളികൾ
താനേ തുറക്കുന്നുവോ
മണ്ണിൽ മഴച്ചാറ്റലിൻ
ഗന്ധം പരക്കുന്നുവോ
സഖി നിൻ വരവോ
പകലെഴുതിയ കനവോയിത്