Elige una pista para reproducir
ഉം ആഹഹാ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞൂ എൻ്റെ
ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന് മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന് നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍ ഉം
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്മഞ്ഞു പെയ്യുന്ന യാമത്തിലും
നിന് മൃദുമേനിയൊന്നു തലോടിയില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന് മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞൂ എൻ്റെ
ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല