അമ്പാടി കണ്ണാ നീയാട് പൂമയിൽ
പീലിതൻ ചേലാട് (3)
ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണി കണ്ണനല്ലേ
നിറനാഴിയോളം കുന്നികുരുമണി എൻ വെണ്ണ കള്ളനല്ലേ
ഇന്നല്ലേ കണ്ണന് പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട് (2)
ഒരു വെണ് താരമായി കതിരിടും മോഹമായി
യദുകുല ദേവാ നീയുണരൂ...
സ്വരലയ തീർത്ഥമായ് കനിവെഴും മുരളിയിൽ
ഒരു നവഗീതകം നീ ചൊരിയൂ...
നീയെൻ കായാമ്പൂ വര്ണനല്ലേ
കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
എന്നും കാതിൽ നിന്റെ നാദം തുള്ളിതുളുമ്പി നിന്നു. (2)
അമ്പാടി കണ്ണാ നീയാട് പൂമയിൽ
പീലിതൻ ചേലാട് (3)
ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണി കണ്ണനല്ലേ
നിറനാഴിയോളം കുന്നികുരുമണി എൻ വെണ്ണ കള്ളനല്ലേ
ഇന്നല്ലേ കണ്ണന് പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട് (2)
ഒരു പൊൻ ദീപമായ് തെളിയും നിന്മുഖം കണികാണുന്നതും നിറവല്ലേ
തൊഴുകയ്യാലെ നിന്റെ സവിധം പൂകുമ ശ്രീവത്സാങ്കിത വരമരുളൂ
നീയെൻ കാരുണ്യ സാരമല്ലേ
ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
എന്നുമെന്നിൽ നിന്റെ രൂപം തുള്ളിത്തുളുമ്പി നിന്നു (2)
അമ്പാടി കണ്ണാ നീയാട് പൂമയിൽ
പീലിതൻ ചേലാട് (3)
ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണി കണ്ണനല്ലേ
നിറനാഴിയോളം കുന്നികുരുമണി എൻ വെണ്ണ കള്ളനല്ലേ
ഇന്നല്ലേ കണ്ണന് പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട് (2)