Elige una pista para reproducir

Sencillo / Pista
പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലിൽ ശലഭവീണകൾ
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ
പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളുർനിലാവ്
ചിന്തും വസന്തരാവേ
തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളുർനിലാവ്
ചിന്തും വസന്തരാവേ
ഞങ്ങൾ മയങ്ങും മലർമഞ്ചൽവിരിപ്പിലിളം
മഞ്ഞിൻ തണുപ്പു നൽകൂ
ഞങ്ങൾ മയങ്ങും മലർമഞ്ചൽവിരിപ്പിലിളം
മഞ്ഞിൻ തണുപ്പു നൽകൂ
അന്തിച്ചെപ്പിൽ നിന്നും സിന്ദൂരം ചുണ്ടിൽ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങൾ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതൾ മിഴിയുടെ
ലഹരിയിലിനിയലിയാം
പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെൺചന്ദന സുഗന്ധി
എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെൺചന്ദന സുഗന്ധി
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എൻ സ്വന്തമാക്കി
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ ഞാൻ സ്വന്തമാക്കി
ജന്മക്കൂടിന്നുള്ളിൽ രാപാർക്കാൻ ചേക്കേറുമ്പോൾ
ജോഡി ചോലത്തത്ത കുഞ്ഞുങ്ങൾ ഞാനും നീയും
കിളിത്തൂവൽ കുരുന്നുകൾ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം
പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലിൽ ശലഭവീണകൾ
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ
പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ