Sencillo / Pista
സൂര്യാംഗം ചിറകു തുന്നി
സ്നേഹാർദ്രം മിഴികൾ ചിമ്മി
വന്നുവോ പീലിയഴകിൽ
സാന്ധ്യ മേഘം
പെയ്തുവോ മുല്ലമാമഴ
ശ്യാമമേഘം
ആകാശ പിറവിയല്ലേ
മുത്തീ മണ്ണിൽ മെല്ലെ
എൻ ഭാഗ്യ താരമേ നീ
കനകമാകൂ
ഉള്ളം തൊടും കൺക്കനിയെ
ഗാനമാകൂ
ഹേ ഹേ
ഒരുവൻ വില്ലേന്തും
മറ്റൊരുവൻ അമ്പാകും
ഒരുവൻ ഗർജ്ജനം
ഒരുവൻ തിരക്കടൽ
ഒരുമയിൽ പ്രളയം
ശൗര്യമൊരുവൻ
ശൂലം ഒരുവൻ
പുതിയ പകലിനി പോർദിനം
വരമേ വരമൊഴി
തമ്മിലലിയും സ്നേഹമേ ഇനി മേൽ
നൂറാണ്ട് വാഴണമേ
ഹേ ഹേ
ഒരുവൻ തീതുളിക്കും
മറ്റൊരുവൻ കാറ്റാകും
ഒരുവൻ അരചൻ, ഒരുവൻ അധിപൻ
പെരുമയിൽ നടനം
വേഗമൊരുവൻ, ത്യാഗമൊരുവൻ
ഹൃദയ വഴികളിൽ തേൻകണം
വരുമോ തനി വഴി
നമ്മിലലിയാം സ്നേഹമേ ഇനി മേൽ
നൂറാണ്ട് വാഴണമേ
സൂര്യാംഗം ചിറകു തുന്നി
സ്നേഹാർദ്രം മിഴികൾ ചിമ്മി
വന്നുവോ പീലിയഴകിൽ
സാന്ധ്യ മേഘം
പെയ്തുവോ മുല്ലമാമഴ
ശ്യാമമേഘം