Elige una pista para reproducir

Sencillo / Pista
നടവാതിൽ തുറന്നില്ല
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല
നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല
വരുമെന്നോ വരില്ലെന്നോ
വരുവാൻ വൈകിടുമിന്നൊ
പറയാതെ പോയതാം പ്രണയമാണേറെയെന്നോ
പാരിൽ മാനസതാരിൽ
നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല
പ്രിയമെന്നു നിനച്ചു ഞാൻ
പ്രിയമെന്നു നിനച്ചു ഞാനൊരുക്കിവച്ചവയിലിൻ
പ്രിയതമാ നിനക്കേതും കുതുകമില്ലേ?
ചന്ദനപുടവയോ സിന്ദൂര തിലകമോ
ശൃംഗാരരസമോലും കാവ്യാലാപമോ
നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല
കതിരെന്നു കരുതി ഞാൻ കരുതിവെച്ചവ വെറും
പതിരെന്നോ കാറ്റിൽ പറന്നുപോമോ
വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത
പൊൽ ചിലങ്കകളുടെ ഗാനാലാപമോ
നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല
വരുമെന്നോ വരില്ലന്നോ
വരുവാൻ വൈകിടുമിന്നൊ
പറയാതെ പോയതാം പ്രണയമാണേറെയെന്നോ
പാരിൽ മാനസതാരിൽ
നടവാതിൽ തുറന്നില്ല
ഒരാൾ അണഞ്ഞില്ല