അരികെ നീ അരുമയായ്
അഴകോലും മൊഴിയാളായ്
ഇമ നീളേ പടർന്നാടായ്
ഇളമതി ലിപിയാളായ്
ഉയിരിൽ നീ ഉരുവായ്
ഋതുമാതിൻ കവിതകൾ
ഏന്തിഴേൽ കൊരുത്തീടായ്
ഋതുമാതിൻ കവിതകൾ
ഏന്തിഴേൽ കൊരുത്തീടായ്
ഒരു വേള കിളിപെണ്ണായ്
കളകാളമൂയൽ പാട്ടായ്
അരികെ നീ അരുമയായ്
അഴകോലും മൊഴിയാളായ്
ഇമ നീളേ പടർന്നാടായ്
ഇളമതി ലിപിയാളായ്
ഉയിരിൽ നീ ഉരുവായ്
ചൊൽവായ് ചെഞ്ചമ്മേ പെണ്ണാൾ
വഞ്ചിനാടിൻ തുഴതാളം
ചൊൽവായ് ചെഞ്ചമ്മേ പെണ്ണാൾ
വഞ്ചിനാടിൻ തുഴതാളം
തിറയാടും ഉയിർ തോറ്റോം
തിറയാടും ഉയിർ തോറ്റോം
പൊലിപാട്ടും പൊഴിഞ്ഞീടോൾ
പൊലിപാട്ടും പൊഴിഞ്ഞീടോൾ
അരികെ നീ അരുമയായ്
അഴകോലും മൊഴിയാളായ്
ഉയിരിൽ നീ ഉരുവായ്