Elige una pista para reproducir
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല
നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ
വെണ്ണക്കുടം നൽകാം
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
ഒരു വെള്ളിത്താലം നിറയെ പൂവും
എന്നുണ്ണിക്കണ്ണനല്ലേ
നിറനാഴിയോളം കുന്നിക്കുരുമണി
എൻ വെണ്ണക്കണ്ണനല്ലേ
ഇന്നല്ലോ കണ്ണൻ്റെ പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട്
ഇന്നല്ലോ കണ്ണൻ്റെ പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
പൊന്നുമ്മ തന്നാൽ പൊന്നിൻ ചിലങ്ക തരാം
ഒരു വെൺ താരമായ് കതിരിടും മോഹമായ്
യദുകുല ദേവാ നീയുണരൂ
സ്വരലയ തീർത്ഥമാം കനിവെഴും മുരളിയിൽ
ഒരു നവഗീതകം നീ ചൊരിയൂ
നീയെൻ കായാമ്പൂ വർണ്ണനല്ലേ
കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
എന്നും കാതിൽ നിൻ്റെ നാദം
തുള്ളിതുളുമ്പി നിന്നൂ
നീയെൻ കായാമ്പൂ വർണ്ണനല്ലേ
കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
എന്നും കാതിൽ നിൻ്റെ നാദം
തുള്ളിതുളുമ്പി നിന്നൂ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
പൊന്നുമ്മ തന്നാൽ പൊൻമയിൽപ്പീലി തരാം
ഉം ഉം ഉം ഉം
ഒരു പൊൻ ദീപമായ് തെളിയും നിൻ മുഖം
കണികാണുന്നതും നിറവല്ലേ
തൊഴുകൈയ്യാലെ നിൻ സവിധം
പൂകുവാൻ ശ്രീവത്സാങ്കിതാ വരമരുളൂ
നീയെൻ കാരുണ്യസാരമല്ലേ
ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
എന്നുമെന്നിൽ നിൻ്റെ രൂപം
പീലിയഴിഞ്ഞു നിന്നൂ
നീയെൻ കാരുണ്യസാരമല്ലേ
ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
എന്നുമെന്നിൽ നിൻ്റെ രൂപം
പീലിയഴിഞ്ഞു നിന്നൂ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നൽകാം
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
ഒരു വെള്ളിത്താലം നിറയെ പൂവും
എന്നുണ്ണിക്കണ്ണനല്ലേ
നിറനാഴിയോളം കുന്നിക്കുരുമണി
എൻ വെണ്ണക്കണ്ണനല്ലേ
ഇന്നല്ലോ കണ്ണൻ്റെ പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട്
ഇന്നല്ലോ കണ്ണൻ്റെ പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്