Elige una pista para reproducir
മന്ദാരപ്പൂവേ മന്ദാരപ്പൂവേ
കണ്ണാടിക്കൈവര നോക്കിയതാരോ
വെള്ളാരം കാതിൽ നിന്നോമൽ കാര്യം
കിന്നാരം പോലിനി ചൊല്ലിയതാരോ
മഞ്ചാടിത്തെന്നലേറി മെല്ലെ
ചെമ്മാനം കാണാനോ
ചങ്ങാതിപ്രാവ് കാത്തു നിന്നോ
അമ്മാനമാടാൻ നേരമായോ
ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ലകാലം കാണാൻ
പുള്ളിമൈനേ കണ്ണിടാതെ വാ
മുന്നിലാകെ മിന്നിമായും വർണ്ണമേഴും വാങ്ങാൻ
മേലെ നിന്നും മാരിവില്ലേ വാ
കൺ തൊടാനരികിൽ ഒഴുകി വരുമീ കിനാമഴയോ
നിൻ കുറുമ്പുകളെൻ
മനസ്സിലൊരു
വെൺനിലാക്കുളിരോ
മന്ദാരപ്പൂവേ മന്ദാരപ്പൂവേ
കണ്ണാടിക്കൈവര നോക്കിയതാരോ
വെള്ളാരം കാതിൽ നിന്നോമൽ കാര്യം
കിന്നാരം പോലിനി ചൊല്ലിയതാരോ
(?)
പൂവള്ളിക്കാവിൽ തേവാരം നേരും
ഏതേതോ നാട്ടിലെ തേൻകിളിയേ
മാലേയക്കുന്നിൽ വെയിലാറും നേരം
ഊരാകെ കാണുവാൻ ഈ വഴി വാ
കനിപ്പാടം വലം വെയ്ക്കാം
കാണാച്ചിറകുരുമ്മാം
ഇടയ്ക്കെങ്ങോ മഴയ്ക്കൊപ്പം
മനസ്സും നനഞ്ഞിറങ്ങാം
അന്തിവാനച്ചോലയിൽ
മെയ് മുങ്ങി നീരാടാം
തെല്ലുനേരം തമ്മിലൊന്നായ് കുഞ്ഞുകൂടിൽ മിഴിമയങ്ങാം
കൺ തൊടാനരികിൽ ഒഴുകി വരുമീ കിനാമഴയോ
നിൻ കുറുമ്പുകളെൻ
മനസ്സിലൊരു
വെൺനിലാക്കുളിരോ
ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ലകാലം കാണാൻ
പുള്ളിമൈനേ കണ്ണിടാതെ വാ
മുന്നിലാകെ മിന്നിമായും വർണ്ണമേഴും വാങ്ങാൻ
മേലെ നിന്നും മാരിവില്ലേ വാ