Elige una pista para reproducir
ഒരു കുഞ്ഞു പൂമുത്ത് തേടിയെത്തുന്ന
തെന്നലാണു ഞാൻ
അനുരാഗമാകുന്ന ജാലമേകുന്ന മോഹമാണ് നീ
ചിറകുകൾ ഞാൻ തരാം
ചിരിയിതൾ നീ തരൂ
ഒരു കനവിൻ വഴി ഇനി പറന്നിടാം
മറുപടി തേടി ഞാൻ
പല ഞൊടി കാക്കവേ
ഒരു മൊഴിയേകുമോ പ്രിയമധുരമായ്
ആകാശം മേലാകെ നീർ പെയ്യുമ്പോൾ
ഒരു സുഖം ഒരു പുതു സുഖം
ചേലോടെൻ ചാരെ നീയും ചായുമ്പോൾ
ജീവനിൽ ഒരു പുതുമണം
ഒരു സ്വപ്നലോകത്തിനുള്ളിലായെന്റെ കുഞ്ഞുമാനസം
ഇരു മാനസം തമ്മിൽ ചേരുവനാനെന്തിനാണ് താമസം
ചിറകുകൾ ഞാൻ തരാം
ചിരിയിതൾ നീ തരൂ
ഒരു കനവിൻ വഴി ഇനി പറന്നിടാം
മറുപടി തേടി ഞാൻ
പല ഞൊടി കാക്കവേ
ഒരു മൊഴിയേകുമോ പ്രിയമധുരമായ്