Elige una pista para reproducir
Sencillo / Pista
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ
നിൻ്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
നിൻ്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ്
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ
നിൻ്റെ കാലടിയിൽ ജപ തുളസി മലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം
നിൻ്റെ കാലടിയിൽ ജപ തുളസി മലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം
നിൻ്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ
നിൻ്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗതംബുരുവിൽ നീ ഭാവ പഞ്ചമമായ്
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ
ഒ ഓ ഒ ഉം ഉം ഉം ല ല ലാ ലാ ല
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ