Elige una pista para reproducir

ആഹഹാ ആഹഹാ
ഓഹോഹോ ഓ ഉം ആഹഹാ
പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
പുലരേ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ
പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
നിൻ്റെ ഹൃദയസരോദിലെ
നോവുമീണം ഞാനല്ലേ
നിൻ്റെ ഹൃദയസരോദിലെ
നോവുമീണം ഞാനല്ലേ
നിൻ്റെ പ്രണയ നിലാവിലെ
നേർത്ത മിഴിനീർ ഞാനല്ലേ
പതിയേ ഒരുമ്മ നൽകാം
അരികേ ഇരുന്നു പാടാം
പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
ആഹഹാ ആഹഹാ ആ
നിൻ്റെ വേദന പങ്കിടാൻ
കൂടെയെന്നും ഞാനില്ലേ
നിൻ്റെ വേദന പങ്കിടാൻ
കൂടെയെന്നും ഞാനില്ലേ
നിൻ്റെ നെഞ്ചിലെ വേനലിൽ
സ്നേഹമഴയായ് പെയ്യില്ലേ
അകലേ പറന്നു പോവാം
ഹൃദയം തുറന്നു പാടാം
പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
പുലരേ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ
ഉം ഉം ആഹഹാ ഉം ഉം അഹഹാ ഉം ഉം