Elige una pista para reproducir
അമ്മു
വര്‍ഷം 1965
സംഗീതം.
എം എസ് ബാബുരാജ് ഗാനരചന.
യൂസഫലി കേച്ചേരി ഗായകര്‍.
എസ് ജാനകി
തേടുന്നതാരെയീ ...
ശൂന്യതയില്‍...
ഈറന്‍ മിഴികളേ...
ഈറന്‍ മിഴികളേ...
തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ നിങ്ങള്‍...
തേടുന്നതാരെ. .
തേടുന്നതാരെ...
നീലനിലാവിന്റെ ഗദ്ഗദധാരകള്‍ നീളേ തുളുമ്പുമീ രാവില്‍ ശോകത്തിന് സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്പ്പൂ കണ്ണീരണിഞ്ഞു ഞാന്‍ നിൽപ്പൂ (തേടുന്നതാരെ) ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും ആഴക്കു ചാമ്പലായ് തീര്‍ന്നു കരളിന്റെ കോവിലില്‍ പൊന്കതിര് വീശിയ കനകവിളക്കും പൊലിഞ്ഞൂ (തേടുന്നതാരെ)