Elige una pista para reproducir

Sencillo / Pista
ഇനിയെന്തു പാടേണ്ടു ഞാൻ
ഇനിയെന്തു പാടേണ്ടു ഞാൻ
എന്റെ ഉള്ളം തുറന്നൊന്നു കാട്ടുവാൻ നിൻ മുന്നിൽ ഇനിയെന്തു പാടേണ്ടു ഞാൻ
മനതാരിൽ നിറയുന്ന മൂക ദുഃഖങ്ങൾ നീ അറിയുവാനിനിയെന്തു പാടേണ്ടു ഞാൻ
ഇനിയെന്തു പാടേണ്ടു ഞാൻ
എത്രയോ രാവിൽ നാം വെണ്ണിലാപൊയ്കയിൽ മുങ്ങിത്തുടിച്ചുവല്ലോ
എത്രയോ രാവിൽ നാം വെണ്ണിലാപൊയ്കയിൽ
മുങ്ങിത്തുടിച്ചുവല്ലോ
എത്രയോ സന്ധ്യയിൽ പ്രണയകാവ്യങ്ങൾ നാം മിഴികളാൽ കൈമാറിയില്ലേ
എത്രയോ സന്ധ്യയിൽ പ്രണയകാവ്യങ്ങൾ നാം മിഴികളാൽ കൈമാറിയില്ലേ
കരയില്ല ഞാൻ
കരയില്ല ഞാൻ എന്റെ കണ്ണീർ വീണു നിൻ
സ്വപ്നങ്ങൾ മായുമെങ്കിൽ
കരയില്ല ഞാൻ എന്റെ കണ്ണീർ വീണു നിൻ
സ്വപ്നങ്ങൾ മായുമെങ്കിൽ
ഇനിയെന്തു പാടേണ്ടു ഞാൻ
എന്റെഉള്ളം തുറന്നൊന്നു കാട്ടുവാൻ നിൻ മുന്നിൽ ഇനിയെന്തു പാടേണ്ടു ഞാൻ
നീയെന്റെ കനവിന്റെ തന്ത്രികൾ തഴുകുമ്പോൾ ഒഴുകുന്നു സാന്ത്വന ഗാനം
നീയെന്റെ കനവിന്റെ തന്ത്രികൾ തഴുകുമ്പോൾ ഒഴുകുന്നു സാന്ത്വന ഗാനം
ഏതോ ജന്മത്തിൽ ഞാൻ ചെയ്ത പുണ്യമാം സ്നേഹാർദ്ര സംഗീതനാദം
ഏതോ ജന്മത്തിൽ ഞാൻ ചെയ്ത പുണ്യമാം സ്നേഹാർദ്ര സംഗീതനാദം
ഇനി വരില്ലേ
ഇനി വരില്ലേ എന്റെ ഹൃദയാംബരത്തിലെ
പൂർണേന്ദുവായി നീ വരില്ലേ
ഇനി വരില്ലേ എന്റെ ഹൃദയാംബരത്തിലെ
പൂർണേന്ദുവായി നീ വരില്ലേ
ഇനിയെന്തു പാടേണ്ടു ഞാൻ
എന്റെഉള്ളം തുറന്നൊന്നു കാട്ടുവാൻ നിൻ മുന്നിൽഇനിയെന്തു പാടേണ്ടു ഞാൻ
മനതാരിൽ നിറയുന്ന മൂക ദുഃഖങ്ങൾ നീ
അറിയുവാനിനിയെന്തു പാടേണ്ടു ഞാൻ
ഇനിയെന്തു പാടേണ്ടു ഞാൻ