Elige una pista para reproducir
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം വെട്ടിപിടിച്ചൊരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ

അരയന്ന പിട പോലെ കുണുങ്ങി നീ നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അത് കണ്ടെൻ മനസ്സാകെ പത പത പതക്കും
അരയന്ന പിട പോലെ കുണുങ്ങി നീ നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അത് കണ്ടെൻ മനസ്സാകെ പത പത പതക്കും
കരിമിഴിയുടെ നോട്ടം, കണ്ടാൽ കരളാകെ കനലാട്ടം
പെണ്ണേ, അടിവെച്ചു കുഴഞ്ഞാടി അരികിൽ നീയടുക്കുമ്പോൾ
അകതാരിൽ മിന്നാട്ടം, മനുഷ്യനെ കറക്കുന്ന വിളയാട്ടം
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം വെട്ടിപിടിച്ചൊരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ
കുറിമാനം പലതരം അയച്ചെന്നെ കുടുക്കി
കുളിരൂറും കഥയോരോന്ന് ഉരത്തിട്ട് മയക്കി
കുരുത്തംകെട്ടിവളെന്റെ ഉറക്കൂണും മുടക്കി
കുറിമാനം പലതരം അയച്ചെന്നെ കുടുക്കി
കുളിരൂറും കഥയോരോന്ന് ഉരത്തിട്ട് മയക്കി
കുരുത്തംകെട്ടിവളെന്റെ ഉറക്കൂണും മുടക്കി
മനസ്സുള്ളിൽ കുടിയേറി, ഓരോ മധുരിത മൊഴി പാടി
നിന്റെ മലർ മൊഞ്ചു തികഞ്ഞുള്ള തളിർ മേനിക്കിണങ്ങുവാൻ
അടങ്ങാത്ത കൊതി കൂടി, അതിനും കാത്തിരിപ്പോരു വഴിതേടി