Elige una pista para reproducir
കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ
കാണിപ്പൊന്നായ് നീയില്ലേ
പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ
കാറ്റേ സ്നേഹം കൊയ്യാൻ വായോ
കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ
കാണിപ്പൊന്നായ് നീയില്ലേ
പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ
കാറ്റേ സ്നേഹം കൊയ്യാൻ വായോ
കന്നിപ്പെണ്ണേ എൻ മുന്നിൽ
തെന്നൽ കൈ തൊട്ടാൽ എന്നും മെയ്യിൽ നീ
കതിരണിയും നാണം കുണുങ്ങീ
നാണം മൂടും നേരം കവിളിന്മേൽ നീ മുത്തം നൽകീ
മുത്തത്തിൽ മൊട്ടെല്ലാം മുത്തുകളായ് മാറുന്നേ
അഴകൊഴുകും പൊന്നോണനാളിൽ
പൊന്നോണം പോയാലും നിൻ മനസ്സിൽ
മുറ്റത്തോ കളമെഴുതാൻ ഞാനെന്നുമില്ലേ
കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ
കാണിപ്പൊന്നായ് നീയില്ലേ
പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ
കന്നിപെണ്ണേ എൻ മുന്നിൽ
നീയോ തൂമഞ്ഞിൻ പായിൽ ചായുമ്പോൾ
അകമിഴിയിൽ സൂര്യൻ വിളങ്ങീ
മഞ്ഞിൽ സൂര്യൻ നീയോ
പുതുമേടക്കുളിരണിയുന്നുള്ളി ൽ
മേടത്തിൽ തൂമഞ്ഞ പൂങ്കുലയാലെന്നെന്നും
നിറകണി നീയേകുന്നൂ കണ്ണിൽ
പ്രേമത്തിൻ പൊന്നാര്യൻ നെൻ മണിയാലെന്നെന്നും
നിറപറയായ് മാറുന്നു ഞാനും
കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ
കാണിപ്പൊന്നായ് നീയില്ലേ
പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ