Elige una pista para reproducir
കൂടൊഴിഞ്ഞു കുടിയേറി വരുന്നൂ
വീടു വിട്ടു വിളയാടി വരുന്നൂ കാട് കണ്ടു പുതു നാടു കണ്ടു കളിയാടി വരുന്നൂ

മൈക്കണ്ണിക്കുരുവികൾ ഞങ്ങടെ ദേശാടനമല്ലോ
മയിലാഞ്ചിക്കുടിലിലൊളിക്കാൻ കൊത്തിയൂറുന്നല്ലോ
മൗനമിന്നു കുടയുന്നു മധുരമാം വാക്കിൽ
മാനസത്തിൽ മണിവീണ പാടുമൊരു നോക്കിൽ

ആകാശം അന്തിക്കൂടാരം താരങ്ങൾ മണി ദീപങ്ങൾ
രാവല്ലാം കാവലിനായ് നീ കോടക്കാറ്റേ പോരൂ
തോരാതെ പാടിയുറക്കാൻ രാക്കുയിലും പോരൂ
രാവല്ലാം കാവലിനായ് നീ കോടക്കാറ്റേ പോരൂ
തോരാതെ പാടിയുറക്കാൻ രാക്കുയിലും പോരൂ
തുരു തുരു തുതുരുതുരു
തുരു രിമഗരി സാനിധപമാഗ
ചൂടുതേടി അണയുന്ന മാരനൊരു പേര് ആരു ചൊല്ലിയറിയുന്നു നീ പുതിയ പേരിൽ
കൂടൊഴിഞ്ഞു കുടിയേറി വരുന്നൂ
വീടു വിട്ടു വിളയാടി വരുന്നൂ കാട് കണ്ടു പുതു നാടു കണ്ടു കളിയാടി വരുന്നൂ
കണ്ടല്ലോ വിണ്ണിൽ മയിലാട്ടം ഇന്നല്ലോ നിന്റെ തേരോട്ടം
കന്നി തിറ ചാഞ്ഞു മയങ്ങും വാതിലിനരികിൽ പോരൂ
കാലൊച്ച തിരിച്ചറിയാതൊരു കാറ്റായ് നീ പോരൂ

തുരു തുരു തുതുരുതുരു തുരു തുരു രിമാഗരി സാനനിധപമാഗ
ആളറിഞ്ഞു കനിയുന്ന ദേവനൊരു പൂവ്
ആരുമാരുമറിയാത്തൊരെന്റെ പുതു നോവ്