Elige una pista para reproducir
Sencillo / Pista
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും പകലൊളിയായ്
ഇന്നേതൊരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കൈനീട്ടുമോ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും പകലൊളിയായ്
വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുര പോൽ നീന്തി നീ വന്നുണർത്തുമോ
മായാശലഭമായ് ചിറകുകൾ വീശി നീ
തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ
പാരാകേ അമൃതമുതിരും
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
ജ്വാലാ നൗകയിൽ മരതക ദ്വീപിലേ
നഗരികളിൽ നിന്നു നീ വന്നു ചേരുമോ
ഈറൻ മുകിലിലേ മണിമഴവില്ലു പോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ
ഓർക്കാതേ തരളഹൃദയം
ഇനി താരാട്ടാനായ് അരികിലരികിൽ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും പകലൊളിയായ്
ഇന്നേതൊരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കൈനീട്ടുമോ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ
ഹാ ഹാ പൂവേ