Elige una pista para reproducir
അങ്ങകലെ മലമേലെ
എൻ്റെയ്യൻ്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ
എൻ ഏകാന്ത സഞ്ചാരം
ശരണം ശരണം എൻ്റെ സ്വാമി
എൻ്റെ വിളിയൊന്നു
കേൾക്കെൻ്റെ സ്വാമി
ഇരുമുടിയേൽക്കു സ്വാമി
എൻ്റെ പാദങ്ങൾ നോവുകയല്ലോ
കാടിൻ ഇരുൾമുടിയാകെ
മലങ്കാറ്റേറ്റുലയുകയായ്
കാട്ടാനകളുടെ മേട്ടിൽ
കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടാരുമില്ലേ
ആരുമില്ലെൻ പൊന്നയ്യപ്പനേ
ശരണം ശരണം ശരണം ശരണം
ശരണം ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം
ശരണം ശരണം സ്വാമിയേ
അങ്ങകലെ മലമേലെ
എന്നയ്യൻ്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ
എൻ ഏകാന്ത സഞ്ചാരം
താങ്കിടതക്കം തട്ടി തട്ടി
തക്കിടതക്കം തട്ടി തട്ടി
തഞ്ചീ നെഞ്ചുടുക്ക് കൊഞ്ചി
തഞ്ചി കൊഞ്ചീ നെഞ്ചുടുക്ക്
ശരണം ശരണം എൻ്റെ സ്വാമി
ശരണം ശരണം എൻ്റെ സ്വാമി
താങ്കിടതക്കം തട്ടി തട്ടി
താക്കിടതക്കം തട്ടി തട്ടി
തഞ്ചീ നെഞ്ചുടുക്ക്
ദീപാരാധനയ്ക്ക് സോപാനത്തിലൊന്ന്
തൊഴുതു മടങ്ങാൻ മോഹം
വാക്കിൻ പൂവിറുത്ത് പാട്ടിൽ
കോർത്തെടുത്ത് ചാർത്താനുള്ളിൽ മോഹം
ശരണം ശരണം ശരവണ
സോദര ശരണം ശരണമപ്പാ
ഹരിഹരസുതനേ ഗിരിവരനിലയാ
ശരണം ശരണമപ്പാ
തിരുവാഭരണം ചാർത്തിയ രൂപം
കാണാൻ തുണ വേണം
അയ്യനേ കാണാൻ തുണ വേണം
ശരണം ശരണം ശരണം ശരണം
ശരണം ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം
ശരണം ശരണം സ്വാമിയേ
അങ്ങകലെ മലമേലെ
എൻ്റെയ്യൻ്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ
എൻ ഏകാന്ത സഞ്ചാരം
ചേങ്കില വട്ടം കൊട്ടി കൊട്ടി
പൂക്കില കയ്യിൽ തുള്ളി തുള്ളി
ചാടാൻ ഉള്ളൊരുങ്ങി തുള്ളി തുള്ളി
പാടാൻ ഉള്ളൊരുങ്ങി
ശരണം ശരണം എൻ്റെ സ്വാമി
ശരണം ശരണം എൻ്റെ സ്വാമി
ചേങ്കില വട്ടം കൊട്ടി കൊട്ടി
പൂക്കില കയ്യിൽ തുള്ളി തുള്ളി
ചാടാൻ ഉള്ളൊരുങ്ങീ
മതിമോഹനമൊരു ഭജനാവലിയിൽ
ശ്രുതിചേർന്നൊഴുകി മനം
ശ്രുതിയിൽ ചേർന്നു ലയിക്കേയുള്ളം
തന്നെത്താനെ മറന്നു
ശരണം ശരണം ശരണം പാടി
പദതാരിണ തേടാൻ
ഉലകം മുഴുവൻ പോറ്റിയുണർത്തും
മഹിഷീമർദ്ദന ശരണം
പ്രണവം ചൊല്ലി പടിയൊന്നേറാൻ
അടിയനു വരം തരണേ പൊന്നയ്യപ്പാ
അടിയനു പദ ശരണം
ശരണം ശരണം ശരണം ശരണം
ശരണം ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം
ശരണം ശരണം സ്വാമിയേ
അങ്ങകലെ മലമേലെ
എൻ്റെയ്യൻ്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ
എൻ ഏകാന്ത സഞ്ചാരം
ശരണം ശരണം എൻ്റെ സ്വാമി
എൻ്റെ വിളിയൊന്നു കേൾക്കെൻ്റെ സ്വാമി
ഇരുമുടിയേൽക്കു സ്വാമി
എൻ്റെ പാദങ്ങൾ നോവുകയല്ലോ
കാടിൻ ഇരുൾമുടിയാകെ
മലങ്കാറ്റേറ്റുലയുകയായ്
കാട്ടാനകളുടെ മേട്ടിൽ
കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടാരുമില്ലേ
ആരുമില്ലെൻ പൊന്നയ്യപ്പനേ
ശരണം ശരണം എൻ്റെ സ്വാമി
ശരണം ശരണം എൻ്റെ സ്വാമി
അങ്ങകലെ മലമേലെ
എന്നയ്യൻ്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ
എൻ ഏകാന്ത സഞ്ചാരം