Elige una pista para reproducir

നനന നനന നനന നനന
നനന നനന നനന നനന
വിണ്ണിലെ താരകം താഴെ വന്നെന്നോ
അന്ന് നീ വന്ന നാൾ വീടുണർന്നെന്നോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായ്
കണ്ണിലുണരും കുറുമ്പുമായ്
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ
കൂടെ വന്നീ കാറ്റും ചൂളം മൂളിയോ
നീ പാടി വന്നീ തീരം പൂക്കൾ മൂടിയോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായ് (ചുണ്ടുമായ്)
കണ്ണിലുണരും കുറുമ്പുമായ് (കുറുമ്പുമായ്)
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ (നനനന നോന്നോ)
കാണാം മറവിയിൽ
കണ്ണുപൊത്തിയിനി കളിയാടാം
പോകാം ഇനിയും മഞ്ഞുമലയുടെ മേലെ
കഥകൾ കേൾക്കാമിനിയെന്നും
പുതപ്പിൻ കീഴിലായ്
വീഴാതെയേറാം മരത്തിൻ ചില്ലയിൽ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായ്
കണ്ണിലുണരും കുറുമ്പുമായ്
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ
വിണ്ണിലെ(വിണ്ണിലെ)താരകം(താരകം)താഴെ വന്നെന്നോ
അന്ന് നീ വന്ന നാൾ വീടുണർന്നെന്നോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായ്
കണ്ണിലുണരും കുറുമ്പുമായ്
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ