Elige una pista para reproducir
Sencillo / Pista
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
ഹൃദയത്തിൽ നിൻ മൂക
പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
തുടുവിരലിൻ തുമ്പാലെൻ
തിരുനെറ്റിയിൽ ഞാൻ നിന്നെ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
മിഴികളിലൂറും ജപലയമണികൾ
കറുകകളണിയും കണിമഴമലരായ്
വിട പറയും എൻ കരളിൻ
മൗനനൊമ്പരങ്ങളറിയും
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിൻ്റെ വൽക്കലം പുതച്ചിരുന്നൂ
തുടിയായ് ഞാനുണരുമ്പോൾ
ഇടനെഞ്ചിൽ നീയെന്നും
ഒരു രുദ്രതാളമായ് ചേർന്നിരുന്നു
താണ്ഡവമാടും മനസ്സിലെയിരുളിൽ
ഓർമ്മകളെഴുതും തരള നിലാവേ
വിട പറയും എൻ കരളിൻ
മൗനനൊമ്പരങ്ങളറിയും
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി