നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ
നീ നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ
എൻ നെഞ്ചിലെ സുന്ദരി അഴകേ
എൻ ഖൽബിലെ പൂങ്കനി മോളേ
എന്നെ നിനക്കിഷ്ടമല്ലയോ
എന്നോടു സ്നേഹമില്ലയോ
എന്നുമെൻ്റെ സ്വന്തമാകുവാൻ
എൻ്റെ കൂടെ പോരുകില്ലയോ
നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ
ഒരു നോട്ടം കൊണ്ടെൻ്റെ മനസ്സിൽ
ഒളിയമ്പെറിഞ്ഞുള്ള പെണ്ണേ
നിൻ്റെ ചുക ചുകപ്പുള്ള മേനി
പെണ്ണേ എനിക്ക് സ്വന്തമല്ലേ
നിൻ മീൻപിടക്കണ കണ്ണും തേൻ
മധുരം ഊറുന്ന ചുണ്ടും
ഈ നുണക്കുഴി കവിളഴകും
ഇന്നെനിക്ക് മാത്രമല്ലേ
നിന്റെ മാറിൽ വന്ന് ചായാൻ
ഒരു മധുര ചുംബനമേകാൻ
നിന്റെ മാറിൽ വന്ന് ചായാൻ
ഒരു മധുര ചുംബനമേകാൻ
അകതാരിൻ മോഹങ്ങൾ ചൊല്ലാൻ
അനുരാഗം പങ്കിടുവാനായ്
ഇന്നും കൊതിച്ചു പെണ്ണേ
ഖൽബിൽ നിനച്ചു പൊന്നേ
എന്നും നിനക്കു വേണ്ടി
ഉള്ളം തുടിച്ചു പെണ്ണേ
നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ
ഈ തുടി തുടിക്കണ മനസ്സിൻ
ഇളം മോഹമറിഞ്ഞിടാതെ
നീ അകന്നിടല്ലേ ടീ പൊന്നേ
എന്നെ ഏകനാക്കി നീ
നിൻ മധുര കൊഞ്ചല് കേട്ട്
ഇന്നെൻ മനം നിറഞ്ഞെടീ സഖിയെ
നിനക്കെന്തു വേണം പറയൂ
എൻ ഓമലാളേ നീ
മുത്തുമാല വാങ്ങി ചാർത്താം
കുപ്പി വളകൾ വാങ്ങി നൽകാം
മുത്തുമാല വാങ്ങി ചാർത്താം
കുപ്പി വളകൾ വാങ്ങി നൽകാം
പട്ടുപുടവ കൊണ്ട് മൂടാം
പൊന്നു പോലെ നിന്നെ നോക്കാം
പെണ്ണേ നിനക്കായി ഞാൻ
ഇന്നും കൊതിച്ചീടുന്നു
ഒന്നായ് കഴിഞ്ഞിടുവാൻ
മോഹം തുളുമ്പിടുന്നു
നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ
നീ നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ
എൻ നെഞ്ചിലെ സുന്ദരി അഴകേ
എൻ ഖൽബിലെ പൂങ്കനി മോളേ
എന്നെ നിനക്കിഷ്ടമല്ലയോ
എന്നോടു സ്നേഹമില്ലയോ
എന്നുമെൻ്റെ സ്വന്തമാകുവാൻ
എൻ്റെ കൂടെ പോരുകില്ലയോ
നില്ലടി നില്ലടി കുയിലേ
നീ ചൊല്ലടി ചൊല്ലടി മയിലേ